സീരി എയിൽ എ.സി മിലാന് ജയം

- Advertisement -

ഇറ്റലിയിൽ എസി മിലാന് ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് സാംപ്‌ടോറിയയെ മിലാൻ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിൽ നിന്നിരുന്ന മിലാൻ പൊറുതിയാണിന്നു ജയിച്ചത്. മിലാന്റെ ഡെഡ്ലി ട്രയോ ഇന്നും ഗട്ടൂസോയുടെ രക്ഷയ്ക്കെത്തി. ഗോൺസാലോ ഹിഗ്വെയിനും യുവതാരം പാട്രിക് ക്രൂട്ടനേയും സുസോയും മിലാന് വേണ്ടി ഗോളടിച്ചു.

4-4-2 സിസ്റ്റത്തിൽ കളിച്ച മിലാൻ പ്രതീക്ഷിച്ച ഫലം ഇന്ന് കണ്ടു. ഇറ്റലിയിൽ ഒരു ക്‌ളീൻ ഷീറ്റ് പോലുമില്ലാത്ത ഏക ടീമും മിലാനാണ്. ഡോണാരുമയുടെ കാര്യങ്ങളിലെ ചോർച്ചയ്ക്ക് വലിയ വില നൽകുകയാണ് മിലാൻ. മിലാന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പത്തിഞ്ചിലധികം മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് ലഭിക്കാതിരിക്കുന്നത്.

മുൻ മിലാൻ താരം റിക്കാർഡോ സംപൊന്നാരയും ഫാബിയോ ക്വേഗ്ലിയറില്ലയും സാംപ്‌ടോറിയയ്ക്ക് വേണ്ടി ഗോളടിച്ചു. ഇന്റർ മിലാനോട് മിലാൻ ഡെർബിയിലും യൂറോപ്പയിൽ റയൽ ബെറ്റിസിനോടും പരാജയപ്പെട്ട മിലാന് ഈ വിജയം ആശ്വാസമാകും.

Advertisement