ടോക്കിയോ ഒളിമ്പിക്സ്, ഹോക്കിയില്‍ ഇന്ത്യയ്ക്ക് കടുത്ത എതിരാളികള്‍

ടോക്കിയോ ഒളിമ്പിക്സ് 2020 ഹോക്കിയില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് കടുത്ത എതിരാളികള്‍. നിലവിലെ ഒളിമ്പിക്സ് ജേതാക്കളായ അര്‍ജന്റീനയ്ക്കും ലോക ഒന്നാം നമ്പറുകാരായ ഓസ്ട്രേലിയയ്ക്കും ഒപ്പം പൂള്‍ എ യിലാണ് ഇന്ത്യയുടെ സ്ഥാനം. ന്യൂസിലാണ്ട്, സ്പെയിന്‍, ജപ്പാന്‍ എന്നിവരാണ് ഗ്രൂപ്പ് എ യിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ബെല്‍ജിയം, നെതര്‍ലാണ്ട്സ്, ജര്‍മ്മനി, ഗ്രേറ്റ് ബ്രിട്ടന്‍, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവരാണ് കളിക്കുന്നത്.

വനിത വിഭാഗത്തില്‍ ഇന്ത്യ നെതര്‍ലാണ്ട്സ്, ജര്‍മ്മനി, ഗ്രേറ്റ് ബ്രിട്ടന്‍, അയര്‍ലാണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരോടൊപ്പം പൂള്‍ എ യിലാണ് സ്ഥിതി ചെയ്യുന്നത്. ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയ, അര്‍ജന്റീന, ന്യൂസിലാണ്ട്, സ്പെയിന്‍, ചൈന, ജപ്പാന്‍ എന്നീ ടീമുകള്‍ അണിനിരക്കും.

Loading...