ആദ്യ ജയത്തിന് ശേഷം ഇന്ത്യയിന്ന് മലേഷ്യയ്ക്കെതിരെ

Indiaasiacup

ഏഷ്യ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മോശം തുടക്കത്തിന് സൂപ്പര്‍ 4ടൽ പകരം വീട്ടിയ ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം അങ്കം. ഇന്ന് മലേഷ്യ ആണ് എതിരാളികള്‍. ഇന്നലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജപ്പാനെ 2-1ന് പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് 1-1ന് സമനില വഴങ്ങിയ ടീം പിന്നീട് രണ്ടാം മത്സരത്തിൽ ജപ്പാനോട് 2-5 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു. അവസാനം 15 ഗോള്‍ മാര്‍ജിനിൽ ഇന്തോനേഷ്യയെ പരാജയപ്പെടുത്തിയാൽ മാത്രം സൂപ്പര്‍ 4ട കടക്കാം എന്ന നിലയിൽ നിന്ന് 16 ഗോള്‍ വിജയം നേടിയാണ് ഇന്ത്യ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്.

മലേഷ്യയും കൊറിയയുമായാണ് ഇനി അവശേഷിക്കുന്ന മത്സരങ്ങള്‍. ഇന്നലെ മലേഷ്യയും കൊറിയയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. പോയിന്റ് പട്ടികയിൽ ഇന്ത്യയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്.