യുഎസ്എയെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍

Indiahockeywomen

FIH ഹോക്കി പ്രൊ ലീഗിൽ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ഇന്ന് യുഎസ്എയ്ക്കെതിരെ 4-2 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയെ ഞെട്ടിച്ച് 27ാം മിനുട്ടിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ആണ് മത്സരത്തിൽ മുന്നിലെത്തിയത്. ആദ്യ പകുതി അവസാനിച്ചപ്പോള്‍ യുഎസ്എ 1-0ന് മുന്നിലായിരുന്നു.

രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനുട്ടിൽ തന്നെ ഗ്രേസും അടുത്ത നിമിഷം നവ്നീത് കൗറും ഇന്ത്യയ്ക്കായി ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ സോണിക, വനന്ദ കത്താരിയ എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറര്‍മാര്‍.

Previous articleനിക്ക് പോപ് ഇനി ന്യൂകാസിലിന്റെ വലകാക്കും
Next articleലുകാകു ഈസ് ബാക്ക്!! ചെൽസി നിരാശ മറക്കാൻ ഇനി ഇന്റർ മിലാനിൽ