ഇന്ത്യയുടെ എതിരാളികള്‍ അര്‍ജന്റീന, ലാറ്റിനമേരിക്കന്‍ ടീമെത്തുന്നത് കരുത്തരായ ജര്‍മ്മനിയെ പരാജയപ്പെടുത്തി

കരുത്തരായ ജര്‍മ്മനിയ്ക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ വിജയം നേടിയെത്തുന്ന അര്‍ജന്റീനയാണ് വനിത ഹോക്കി സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളികള്‍. കരുത്തരായ ഓസ്ട്രേലിയയെ ഈ ഒളിമ്പിക്സിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൂടെ മറികടന്നാണ് ഇന്ത്യ സെമിയുറപ്പാക്കിയത്. ബുധനാഴ്ച ഓഗസ്റ്റ് നാലിന് ഇന്ത്യന്‍ സമയം 3.30ന് ആണ് ഈ രണ്ടാം സെമി ഫൈനൽ മത്സരം.

ആദ്യ സെമിയിൽ ആരൊക്കെ നേരിടുമെന്നത് ഇന്ന് വൈകുന്നേരത്തെ മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും നടക്കുക. ഇന്ന് നെതര്‍ലാണ്ട്സ് ന്യൂസിലാണ്ടിനെയും സ്പെയിന്‍ ബ്രിട്ടനെയും ആണ് ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങളിൽ നേരിടുക.