ജയ് ഹോ!!! ചരിത്രം വഴിമാറി, ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ സെമി ഫൈനലിൽ

Indiahockey

ഒളിമ്പിക്സിലെ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യന്‍ വനിതകള്‍. ഇന്ന് നടന്ന ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി 1-0ന്റെ വിജയം നേടിയാണ് ഇന്ത്യ സെമി ഫൈനലിലെത്തിയത്. ഇന്ത്യന്‍ വനിതകള്‍ തങ്ങളുടെ ആദ്യ സെമി ഫൈനൽ നേട്ടമാണ് ഒളിമ്പിക്സിൽ നേടിയത്.

ഗുര്‍ജീത് കൗര്‍ ആണ് രണ്ടാം ക്വാര്‍ട്ടറിൽ ഇന്ത്യയെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് ഓസ്ട്രേലിയ നിരന്തരം ആക്രമണം അഴിച്ചുവിട്ടുവെങ്കിലും ഇന്ത്യയുടെ പ്രതിരോധത്തിലെ വന്‍ മതിലായി ഗോള്‍കീപ്പര്‍ സവിത പൂനിയ മാറി.

Savitapunia

ആദ്യ മൂന്ന് ക്വാര്‍ട്ടറിൽ ഇന്ത്യ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നുവെങ്കിലും അവസാന ക്വാര്‍ട്ടറിൽ മത്സരം കടുത്ത ഓസ്ട്രേലിയന്‍ പ്രതിരോധത്തെ മറികടന്നാണ് മത്സരം വിജയിച്ചത്. ഏഴ് പെനാള്‍ട്ടി കോര്‍ണറുകളാണ് ഇന്ത്യ ഇന്ന് രക്ഷിച്ചത്. ഇത് സവിത പൂനിയയുടെയും ഇന്ത്യന്‍ പ്രതിരോധത്തിന്റെയും വിജയം ആണ്.

Previous articleഹംഗേറിയൻ ഗ്രാന്റ് പ്രീയിൽ സെബാസ്റ്റ്യൻ വെറ്റൽ അയോഗ്യമാക്കപ്പെട്ടു, ഹാമിൾട്ടൻ രണ്ടാമത്
Next articleപി.എസ്.ജിയെ തോൽപ്പിച്ച് ലില്ലെക്ക് ഫ്രഞ്ച് സൂപ്പർ കപ്പ്