അതിവേഗ ഹോക്കി മത്സരത്തിൽ ജപ്പാനെ മറികടന്ന് ഇന്ത്യ, പൂള്‍ എ യിൽ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലേക്ക്

ഇരു വശത്തും ഗോളവസരങ്ങള്‍ വന്ന അതിവേഗ മത്സരത്തിൽ ജപ്പാന്റെ വെല്ലുവിളി മറികടന്ന് 5-3ന്റെ വിജയം നേടി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ അത്യന്തം ആവേശകരമായ മത്സത്തിലായിരുന്നു ഇന്ത്യന്‍ ജയം.

ആദ്യ ക്വാര്‍ട്ടറിൽ തന്നെ ഹര്‍മ്മന്‍പ്രീത് സിംഗ് ആണ് ഇന്ത്യയ്ക്ക് ലീഡ് നല്‍കിയത്. രണ്ടാം ക്വാര്‍ട്ടറിൽ ഇന്ത്യയ്ക്ക് വേണ്ടി ഗുര്‍ജന്ത് സിംഗ് രണ്ടാം ഗോള്‍ നേടിയെങ്കിലും ജപ്പാന്‍ രണ്ട് മിനുട്ടിനുള്ളിൽ ഗോള്‍ മടക്കി. കെന്റ് ടനാക്കയായിരുന്നു സ്കോറര്‍. പകുതി സമയത്ത് 2-1ന് ഇന്ത്യ ആണ് മുന്നിലെത്തിയത്.

രണ്ടാം പകുതി ആരംഭിച്ച ഉടന്‍ തന്നെ ജപ്പാന്‍ മികച്ചൊരു നീക്കത്തിലൂടെ ഒപ്പമെത്തിയെങ്കിലും ഷംഷേര്‍ സിംഗ് തൊട്ടടുത്ത മിനുട്ടിൽ ഇന്ത്യയ്ക്ക് വീണ്ടും ലീഡ് നേടിക്കൊടുത്തു. നാലാം ക്വാര്‍ട്ടറിൽ ഇന്ത്യയുടെ ലീഡ് നിലകാന്ത ശര്‍മ്മ ഉയര്‍ത്തി. മികച്ചൊരു ഫീല്‍ഡ് ഗോളിലൂടെ 51ാം മിനുട്ടിലാണ് ഇന്ത്യ ലീഡ് രണ്ടാക്കി ഉയര്‍ത്തിയത്. മത്സരം അവസാനിക്കുവാന്‍ മിനുട്ടുകള്‍ ബാക്കിയുള്ളപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി ഗുര്‍ജന്ത് തന്റെ മത്സരത്തിലെ രണ്ടാം ഗോളും ഇന്ത്യയുടെ അഞ്ചാം ഗോളും നേടി.

ഒരു മിനുട്ടിനടുത്ത് മാത്രം മത്സരത്തിൽ അവശേഷിക്കുമ്പോള്‍ ജപ്പാന്‍ കാസുമ മുറാട്ടയിലൂടെ ജപ്പാന്‍ ലീഡ് കുറച്ചു.

Comments are closed.