ഒരേയൊരു ഗോള്‍!!! ജപ്പാനെ വീഴ്ത്തി ഏഷ്യ കപ്പ് വെങ്കല മെഡൽ നേടി ഇന്ത്യ

Indiajapan

ഏഷ്യ കപ്പ് ഹോക്കിയിൽ ഫൈനലില്‍ പ്രവേശിക്കുവാനായില്ലെങ്കിലും ഇന്ത്യയ്ക്ക് ആശ്വസിക്കാനായി വെങ്കല മെഡൽ. ഇന്ന് ജപ്പാനെതിരെയുള്ള മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യ ജപ്പാനെ 1-0 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ 6ാം മിനട്ടിൽ രാജ് കുമാര്‍ പാൽ നേടിയ ഫീൽഡ് ഗോളിലൂടെ ഇന്ത്യ മുന്നിലെത്തിയപ്പോള്‍ പിന്നീട് മത്സരത്തിൽ ഗോള്‍ വല ചലിപ്പിക്കുവാന്‍ ഇരു ടീമുകള്‍ക്കും ആയില്ല.

ഇന്ത്യ ഏഷ്യ കപ്പിന് തങ്ങളുടെ പ്രധാന ടീമിന് പകരം യുവ നിരയെയാണ് പരീക്ഷിച്ചത്. സൂപ്പര്‍ 4ടലേക്ക് ഗോള്‍ മാര്‍ജിനിൽ കയറിയ ടീമിന് ഫൈനലില്‍ കയറാനാകാത പോയതും ഗോള്‍ വ്യത്യാസത്തിലാണ്.