“കളിക്കാൻ അവസരം ഉള്ള ക്ലബിലേക്ക് മാത്രമേ പോകു, അല്ലായെങ്കിൽ അയാക്സിൽ തന്നെ തുടരും” – ടിമ്പർ

മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്ന അയാക്സിന്റെ യുവ ഡിഫൻഡർ ടിമ്പർ താൻ ക്ലബ് വിടുന്നു എങ്കിൽ അത് കളിക്കാൻ സ്ഥിരമായി അവസരം കിട്ടുന്ന ക്ലബിലേക്ക് മാത്രമായിരിക്കും എന്ന് പറഞ്ഞു. കളിക്കാൻ അവസരം കിട്ടും എന്ന് ഉറപ്പില്ലാത്ത ക്ലബിലേക്ക് താൻ പോകില്ല. അത് എത്ര വലിയ ക്ലബായാലും. താൻ എന്ന കളിക്കാരന് മെച്ചപ്പെടാൻ ആണ് ആഗ്രഹം. അയാക്സിൽ നിന്ന് തന്നെ അതിനാകും എന്നും ടിമ്പർ പറഞ്ഞു.

അയാക്സും ഒരു വലിയ ക്ലബാണെന്നും ഞങ്ങൾ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ക്ലബ് ആണെന്നും ടിമ്പർ പറഞ്ഞു.

വേർസറ്റൈൽ ഡിഫൻഡറായ ടിമ്പറിനെ എല്ലാ വലിയ ക്ലബുകളും നോട്ടമിടുന്നുണ്ട്. ടെൻ ഹാഗിന്റെ സാന്നിദ്ധ്യം ഈ ട്രാൻസ്ഫർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മുൻതൂക്കം നൽകുന്നുണ്ട്. റൈറ്റ് ബാക്കായും സെന്റർ ബാക്ക് ആയും അയാക്സിനായി കളിക്കുന്ന ടിമ്പർ ഹോളണ്ടിന്റെ ഏറ്റവും മികച്ച ടാലന്റുകളിൽ ഒന്നാണ്.

അയാക്സിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന 20കാരൻ ഇതിനകം തന്നെ അയാക്സിനായി 50ൽ അധികം സീനിയർ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.