ലോകകപ്പ് ഹോക്കി: കാനഡയെ പരാജയപ്പെടുത്തി ബെൽജിയം

പതിനാലാമത് ഹോക്കി ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ കാനഡയെ പരാജയപ്പെടുത്തി ബെൽജിയം. 2-1 എന്ന സ്‌കോറിനാണു ബെൽജിയം കാനഡയെ തോൽപിച്ചത്. ഭുവനേശ്വറിൽ നടക്കുന്ന ലോകകപ്പിന്റെ ആദ്യ ഗോൾ മൂന്നാം മിനിറ്റില്‍തന്നെ ബെല്‍ജിയം ഫെലിക്‌സ് ഡെനയർ നേടി.

ബെൽജിയത്തിലെ രണ്ടാം ഗോൾ നേടിയത് തോമസ് ബ്രെയില്‍സാണ്. മാര്‍ക്ക് പിയേഴ്‌സണിലൂടെയാണ് കാനഡ ആശ്വാസ ഗോൾ കണ്ടെത്തിയത്. ഇന്ത്യ ഉള്‍പ്പെടുന്ന പൂള്‍ സിയിലാണ് കാനഡയും ബെൽജിയവും.