തിയറി ഹെൻട്രിയുടെ മൊണാക്കോയെ തകർത്ത് അത്ലറ്റിക്കോ മാഡ്രിഡ് നോക്ക്ഔട്ടിൽ

- Advertisement -

ചാമ്പ്യൻസ് ലീഗിൽ തിയറി ഹെൻട്രിയുടെ മൊണാക്കോയെ തകർത്ത് അത്ലറ്റിക്കോ മാഡ്രിഡ് നോക്ക്ഔട്ടിൽ കടന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മൊണാക്കോയുടെ യുവനിരയെ ഡിയാഗോ സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത്. കോകെയും അന്റോണിന് ഗ്രീസ്മാനുമാണ് അത്ലറ്റിക്കോയ്ക്ക് വേണ്ടി ഗോളടിച്ചത്.

അവസാന എട്ടുമിനുട്ട് പത്തു പേരുമായിട്ടാണ് കളിച്ചതെങ്കിലും മത്സരത്തിൽ സമ്പൂർണ്ണാധിപത്യം അത്ലറ്റിക്കോയ്ക്കായിരുന്നു. അത്ലറ്റിക്കോയുടെ വാൻഡാ മെട്രോപ്പോളിറ്റാനോ സ്റ്റേഡിയത്തിൽ തിരിച്ചെത്തിയ ഫാൽക്കാവോയ്ക്ക് ഇന് കണ്ണിരോടെയായിരുന്നു മടക്കം. ഹാൻഡ് ബോളിനു സ്റ്റീഫൻ സവിച് കളത്തിനു പുറത്ത് പോയപ്പോൾ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിക്കാൻ കൊളംബിയൻ താരത്തിന് സാധിച്ചില്ല.

Advertisement