ഡി ഹെയ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും -മൗറീഞ്ഞ്യോ

- Advertisement -

ഡേവിഡ് ഡി ഹെയ പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുമെന്ന് പരിശീലകൻ മൗറീഞ്ഞ്യോ. യുവന്റസിലേക്ക് സ്പാനിഷ് താരം പോകുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് മൗ ഈ പ്രഖ്യാപനവുമായി വന്നത്. നിലവിൽ ഡി ഹെയയുടെ യുണൈറ്റഡുമായുള്ള കരാറിൽ രണ്ടു വർഷം കൂടി ബാക്കിയുണ്ട് .

ഡി ഹെയ ലോകോത്തര താരമാണെന്നും നിലവിൽ ലോക ഫുട്ബോളിലെ ഒന്നാം നമ്പർ ഗോൾ കീപ്പറായ ഡി ഹെയ യുണൈറ്റഡ് വിട്ടു പോകില്ലെന്നും മൗറീഞ്ഞ്യോ പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ ഫെല്ലെയ്നിയുടെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യങ് ബോയ്സിനെ പരാജയപ്പെടുത്തിയിരുന്നു.

Advertisement