2024 ഒക്ടോബർ 23 മുതൽ 24 വരെ ന്യൂഡൽഹിയിലെ മേജർ ധ്യാന് ചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന 2-ടെസ്റ്റ് ഹോക്കി പരമ്പരയിൽ ഇന്ത്യ ജർമ്മനിയെ നേരിടും. നിലവിലെ ലോക ചാമ്പ്യന്മാരും 2024 ഒളിമ്പിക് വെള്ളി മെഡൽ ജേതാക്കളുമാണ് ജർമ്മനി. പാരീസ് 2024 സെമി ഫൈനലിൽ ആണ് അവസാനം ഇരു ടീമുകളും ഏറ്റുമുട്ടിയത്. അന്ന് അവസാന ജർമ്മനി 3-2 ന് ജയിച്ചിരുന്നു.
അതിനുശേഷം, സ്‌പെയിനിനെതിരായ വെങ്കല മെഡൽ മത്സരത്തിൽ വിജയിക്കുകയും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തുകയും ചെയ്ത ഇന്ത്യ തിരിച്ചുവരവ് നടത്തിയിരുന്നു. 2013 മുതലുള്ള അവസാന 19 മത്സരങ്ങളിൽ, ഇന്ത്യ ജർമ്മനിക്കെതിരെ 8 മത്സരങ്ങൾ ജയിച്ചു, ജർമ്മനി 7 തവണയും വിജയിച്ചു. 4 മത്സരങ്ങൾ സമനിലയിലും അവസാനിച്ചു.