ഇന്ത്യക്ക് വൻ തിരിച്ചടി, ഹാർദ്ദിക് ഹോക്കി ലോകകപ്പിൽ നിന്ന് പുറത്ത്

Newsroom

ഞായറാഴ്ച ന്യൂസിലൻഡുമായുള്ള മത്സരത്തിന് മുന്നോടിയായി ഇന്ത്യയ്ക്ക് വലിയ തിരിച്ചടി‌. മധ്യനിര താരം ഹാർദ്ദിക് റായി പരിക്കിനെത്തുടർന്ന് ടൂർണമെന്റിൽ നിന്ന് പുറത്തായതായി ഇന്ത്യൻ ടീം അറിയിച്ചു. യുവതാരത്തിന് പകരക്കാരനായ രാജ് കുമാർ പാലിനെ ടീമിലേക്ക് എടുത്തതായും മാനേജ്മെന്റ് അറിയിച്ചു.

Picsart 23 01 21 11 55 00 146

പൂൾ ഡിയുൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 0-0ന്റെ സമനില വഴങ്ങിയ മത്സരത്തിന് ഇടയിൽ ആയിരുന്നു ഹാർദിക്കിന് പരിക്കേറ്റത്. താരത്തിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് ആദ്യം കോച്ച് അടക്കമുള്ളവർ പറഞ്ഞിരുന്നത്. എന്നാൽ കൂടുതൽ പരിശോധനയിക് ഹാർദ്ദികിന് ഇനി ഈ ലോകകപ്പിൽ കളിക്കാൻ ആകില്ല എന്ന് വ്യക്തമായി. സ്‌പെയിനിനെതിരായ ഇന്ത്യയുടെ ലോകകപ്പിൽർ ആദ്യ മത്സരത്തിൽ യുവ മധ്യനിരക്കാരൻ സ്‌കോർ ചെയ്‌തിരുന്നു.