ഓസ്ട്രേലിയൻ താരം ഡാൻ ക്രിസ്റ്റ്യൻ വിരമിക്കൽ പ്രഖ്യാപിച്ചു

Newsroom

Picsart 23 01 21 11 46 52 795
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയയിൽ ടി20 ഇതിഹാസമായി കണക്കാക്കപ്പെടുന്ന പരിചയസമ്പന്നനായ ടി20 ക്രിക്കറ്റ് താരം ഡാൻ ക്രിസ്റ്റ്യൻ വിരമിക്കൽ പ്രഖ്യാപിച്ചു. ഇപ്പോൾ നടക്കുന്ന ബിഗ് ബാഷ് ലീഗ് തന്റെ അവസാന ടൂർണമെന്റായിരിക്കുമെന്ന് അദ്ദേഹം ട്വിറ്ററുലൂടെ പ്രഖ്യാപിച്ചു. ഈ വർഷം മേയിൽ 40 വയസ്സ് തികയുന്ന പേസ് ബൗളിംഗ് ഓൾറൗണ്ടർ താൻ ഇനി ഒരു ഫോർമാറ്റിലും ഉണ്ടാകില്ല എന്ന് പറഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ ഉൾപ്പെടെ 18 വ്യത്യസ്ത ടീമുകൾക്കായി 405 ടി20കളിൽ നിന്ന് 5809 റൺസും 280 വിക്കറ്റുകളും ക്രിസ്റ്റ്യൻ നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കായി 23 ടി20യും 20 ഏകദിനങ്ങളും താരം കളിച്ചിട്ടുണ്ട്.