പാക്കിസ്ഥാനെതിരെ നാലടിച്ച് ബെല്‍ജിയവും

BREDA - Rabobank Hockey Champions Trophy Belgium - Pakistan Photo: Thomas Briels. COPYRIGHT WORLDSPORTPICS FRANK UIJLENBROEK

ചാമ്പ്യന്‍സ് ട്രോഫിയില്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയ ബെല്‍ജിയം പാക്കിസ്ഥാനെതിരെ നാല് ഗോള്‍ അടിച്ച് വിജയമുറപ്പാക്കി. നിലവില്‍ പോയിന്റ് പട്ടികയില്‍ ബെല്‍ജിയം നാലാം സ്ഥാനത്തും പാക്കിസ്ഥാന്‍ അവസാന സ്ഥാനത്തുമാണ്. 4-2 എന്ന സ്കോറിനാണ് ബെല്‍ജിയത്തിന്റെ ഇന്നത്തെ വിജയം. നാളെ നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീന ഓസ്ട്രേലിയയെ വീഴ്ത്തിയാല്‍ ബെല്‍ജിയവും പാക്കിസ്ഥാനും വീണ്ടും അഞ്ചാം സ്ഥാനത്തിനായി മാറ്റുരയ്ക്കും.

ഇന്ന് മത്സരത്തില്‍ രണ്ട് തവണ ലീഡ് നേടിയ ശേഷമാണ് പാക്കിസ്ഥാന്റെ തോല്‍വി. 11ാം മിനുട്ടില്‍ അലീം ബിലാല്‍ മുഹമ്മദ് നേടിയ ഗോളില്‍ പാക്കിസ്ഥാന്‍ ആദ്യ പകുതിയില്‍ 1-0 എന്ന സ്കോറിനു ലീഡ് ചെയ്യുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ തോമസ് ബ്രൈല്‍സ് നേടിയ ഗോളില്‍ ബെല്‍ജിയം സമനില പിടിച്ചു.

രണ്ട് മിനുട്ടുകള്‍ക്കപ്പുറം അലീം വീണ്ടും പാക്കിസ്ഥാനെ മുന്നിലെത്തിച്ചുവെങ്കിലും തൊട്ടടുത്ത നിമിഷം അമൗരി ക്യൂറ്റേഴ്സ് ബെല്‍ജിയത്തിനു വീണ്ടും സമനില നല്‍കി. പിന്നീട് സെഡ്രിക് ചാര്‍ലിയറും ഫ്ലോറെന്റ് വാന്‍ ഔബലും നേടിയ ഗോളുകളുടെ ബലത്തില്‍ മത്സരം 4-2നു ബെല്‍ജിയം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial