ഫൈനലിൽ ചൈനയെ 1-0ന് പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം അഞ്ചാം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ഉറപ്പിച്ചു. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ തീവ്രമായ എൻഡ് ടു എൻഡ് മത്സരമാണ് കാണാൻ ആയത്. ഇരു ടീമുകളും ലീഡ് നേടാൻ പാടുപെടുകയായിരുന്നു.

നാലാം പാദത്തിൽ ജുഗ്‌രാജ് സിംഗിൻ്റെ ഗോളാണ് ആത്യന്തികമായി കളിയുടെ വിധി എഴുതിയത്. 50 മിനിറ്റ് കളിക്ക് ശേഷം, അഭിഷേക് നിർണായകമായ ഒരു റൺ നടത്തി നൽകിയ പന്ത് വലയിലേക്ക് എത്തിച്ച് ജുഗ്‌രാജ് ഇന്ത്യക്ക് നിർണായക ലീഡ് നൽകി.
ഈ വിജയത്തോടെ ടൂർണമെൻ്റിലെ എല്ലാ മത്സരങ്ങളും ജയിച്ച് ഇന്ത്യ കിരീടം നിലനിർത്തി, ഇപ്പോൾ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും കൂടുതൽ കിരീടങ്ങൾ എന്ന റെക്കോർഡ് ഇന്ത്യക്ക് ഒപ്പമാണ്.