ഇറ്റാലിയൻ ഗ്രാന്റ് പ്രീ യോഗ്യത ആയ സ്പ്രിന്റ് റേസിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ. അവസാന രണ്ടു ലാപ്പുകൾ ബാക്കിയുള്ളപ്പോൾ ഫെരാരിയുടെ ചാൾസ് ലേക്ലെർകിനെ മറികടന്നു ആണ് വെർസ്റ്റാപ്പൻ സ്പ്രിന്റിൽ ജയം കണ്ടത്. ഇതോടെ നാളത്തെ റേസിൽ പോൾ പൊസിഷൻ നേടിയ ഡച്ച് ഡ്രൈവർ 8 പോയിന്റുകളും സ്വന്തമാക്കി. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പൻ ഇടക്ക് മുൻതൂക്കം കൈവിടുക ആയിരുന്നു.
സ്പ്രിന്റിൽ രണ്ടാമത് ആയെങ്കിലും കിരീട പോരാട്ടത്തിൽ ഇപ്പോഴും 45 പോയിന്റുകൾ മുന്നിൽ ആണ് ലെക്ലെർക്. രണ്ടാമത് എത്തിയ ലെക്ലെർക്കിന് 7 പോയിന്റുകൾ ലഭിക്കും. ഏഴാം സ്ഥാനത്ത് സ്പ്രിന്റ് റേസ് തുടങ്ങിയ സെർജിയോ പെരസ് മൂന്നാമത് എത്തിയപ്പോൾ പത്താം സ്ഥാനത്ത് നിന്ന് തുടങ്ങിയ ഫെരാരിയുടെ കാർലോസ് സൈൻസ് നാലാമതും എത്തി. അതേസമയം സ്പ്രിന്റിൽ 14 മത് ആയി മെഴ്‌സിഡസിന്റെ ഏഴു തവണ ലോക ചാമ്പ്യൻ ആയ ലൂയിസ് ഹാമിൾട്ടൻ. അദ്ദേഹത്തിന്റെ സഹ ഡ്രൈവർ ജോർജ് റസൽ പതിനൊന്നാമതും ആയി. നാളെയും വെർസ്റ്റാപ്പന്റെ റെഡ് ബുള്ളും ലെക്ലെർക്കിന്റെ ഫെരാരിയും തമ്മിൽ തീപാറും പോരാട്ടം തന്നെയാവും കാണാൻ ആവുക.