ഫോർമുല വണ്ണിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റെക്കോർഡിലേക്ക് അകലം കുറച്ച് വീണ്ടും മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടൻ. അമേരിക്കയിൽ അത്ഭുതം ഒന്നും സംഭവിച്ചില്ല ഒരിക്കൽ കൂടി തുടർച്ചയായ മൂന്നാം പ്രാവശ്യവും മൊത്തം ആറാം തവണയും ഫോർമുല വണ്ണിന്റെ രാജാവ് ആയി ബ്രിട്ടീഷ് ഡ്രൈവർ മാറി. ഇതോടെ 7 ലോകകിരീടങ്ങൾ സ്വന്തമായുള്ള ജർമ്മൻ ഇതിഹാസതാരം മൈക്കൾ ഷുമാർക്കാറിന്റെ ഏഴു ലോകകിരീടങ്ങൾ എന്ന റെക്കോർഡിനു അടുത്തെത്തി ഹാമിൽട്ടൻ. അഞ്ചാമത് ആയി റേസ് തുടങ്ങിയ ഹാമിൽട്ടനു തന്റെ സ്ഥാനം നിലനിർത്തിയെങ്കിൽ കൂടെ കിരീടം ഉറപ്പായിരുന്നു. എന്നാൽ സഹതാരം ബോട്ടാസിന് പിറകിൽ രണ്ടാമത് ആയി റേസ് അവസാനിപ്പിച്ച ഹാമിൽട്ടൻ കിരീടം പോഡിയം നേട്ടത്തോടെ ആഘോഷിച്ചു.
പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ബോട്ടാസിന് മികച്ച തുടക്കം ലഭിച്ചപ്പോൾ രണ്ടാമത് തുടങ്ങിയ വെറ്റൽ തുടക്കത്തിൽ തന്നെ കാറിന്റെ പ്രശ്നങ്ങൾ മൂലം പിന്മാറുന്നത് ആണ് റേസിന്റെ തുടക്കത്തിൽ കണ്ടത്. എന്നാൽ മികച്ച തുടക്കം ലഭിച്ച ഹാമിൽട്ടൻ ഒന്നിന് പിറകെ ഒന്നായി ഡ്രൈവർമാറെ മറികടന്നു മുന്നേറുന്ന കാഴ്ച കണ്ടപ്പോൾ മികച്ച പോരാട്ടം ആണ് അമേരിക്കയിൽ കണ്ടത്. അമേരിക്കയിൽ ബോട്ടാസ് ഒന്നാമത് എത്തിയപ്പോൾ ഹാമിൽട്ടൻ രണ്ടാമത് എത്തി. റെഡ് ബുള്ളിന്റെ മാർക് വെർസ്റ്റാപ്പൻ മൂന്നാമത് എത്തിയപ്പോൾ ഫെരാറിയുടെ ചാൾസ് ലെക്ലെർക്ക് നാലാമത് ആയി. സമീപകാലത്തെ ഫോർമുല വണ്ണിലെ മെഴ്‌സിഡസ്, ഹാമിൽട്ടൻ ആധിപത്യം ഒരിക്കൽ കൂടി ആവർത്തിക്കപ്പെട്ടപ്പോൾ ലോകകിരീടം ഒരിക്കൽ കൂടി ബ്രിട്ടീഷ് ഡ്രൈവർ സ്വന്തം പേരിലാക്കി.