ഹാമിൾട്ടന്റെ ഹൃദയം അവസാന ലാപ്പിൽ തകർത്തു വെർസ്റ്റാപ്പൻ ലോക ചാമ്പ്യൻ, മെഴ്‌സിഡസ് യുഗത്തിന് അന്ത്യം

Maxverstappen

അബു ദാബി ഗ്രാന്‍ഡ് പ്രീയിലെ അവസാന ലാപ്പിലെ ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്ക് ശേഷം ലൂയിസ് ഹാമിള്‍ട്ടണെ പിന്തള്ളി ലോക ചാമ്പ്യനായി മാക്സ് വെര്‍സ്റ്റാപ്പന്‍. അവസാന ലാപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഹാമിള്‍ട്ടണിന്റെ വെല്ലുവിളിയെ അതിജീവിച്ചാണ് റെഡ് ബുള്‍ താരം ഹാമിള്‍ട്ടണെ പിന്തള്ളി ലോക ചാമ്പ്യനായി മാറിയത്.

വെര്‍സ്റ്റാപ്പന്‍ എഫ് 1 വിജേതാകുന്ന ആദ്യത്തെ ഡച്ച് താരം കൂടിയാണ്. സേഫ്ടി കാര്‍ വന്ന സമയത്ത് പിറ്റിലേക്ക് വെര്‍സ്റ്റാപ്പനെ വിളിച്ച് സോഫ്ട് ടയറിലേക്ക് മാറിയാണ് വിജയം റെഡ് ബുള്‍ ടീം സ്വന്തമാക്കിയത്.

സേഫ്ടി കാര്‍ വന്ന ശേഷം പാലിക്കേണ്ട നിയമങ്ങള്‍ യഥാവിധം പാലിച്ചില്ലെന്ന മെഴ്സിഡസിന്റെ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് മാക്സിന്റെ ലോക കിരീടം. അഞ്ച് കാറുകള്‍ക്ക് മാത്രം അൺലാപ് ചെയ്യുവാനുള്ള അവസരം നല്‍കിയത് വെര്‍സ്റ്റാപ്പനെ അവസാന ലാപ്പിന് തൊട്ടുമ്പ് ഹാമിൽട്ടണിന് തൊട്ടുമുമ്പിലെത്തിച്ചത് വിവാദ തീരുമാനം ആണെന്നാണ് ഹാമിൽട്ടൺ പക്ഷം ഉയര്‍ത്തുന്ന വാദം.

Previous articleകേരള ബ്ലാസ്റ്റേഴ്സിന് ആദ്യം ഗോൾ തന്നു, പിന്നെ നിഷേധിച്ചു, ഒടുവിൽ രണ്ട് ഗോളുകളും, സംഭവ ബഹുലമായ ആദ്യ പകുതി
Next articleരണ്ട് ഗോളുകൾ നിഷേധിക്കപ്പെട്ടു, ഈസ്റ്റ് ബംഗാളൊനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില