അബുദാബി ഗ്രാന്റ് പ്രീ വിവാദത്തിൽ റേസ് ഡയറക്ടറെ പുറത്താക്കിയ ഫോർമുല വൺ തീരുമാനത്തെ വിമർശിച്ചു വെർസ്റ്റാപ്പൻ

Screenshot 20220220 095320

കഴിഞ്ഞ സീസണിലെ അവസാന ഗ്രാന്റ് പ്രീയായ അബുദാബി ഗ്രാന്റ് പ്രീയിലെ വിവാദ തീരുമാനം കാരണം റേസ് ഡയറക്ടർ ആയ മൈക്കിൾ മാസിയെ പുറത്താക്കിയ ഫോർമുല വൺ തീരുമാനത്തെ വിമർശിച്ച് ലോക ചാമ്പ്യനും റെഡ് ബുൾ ഡ്രൈവറും ആയ മാക്‌സ് വെർസ്റ്റാപ്പൻ രംഗത്ത് എത്തി. മാസിയുടെ അനുകൂലമായ തീരുമാനം കാരണം ആയിരുന്നു വെർസ്റ്റാപ്പൻ ലോക ചാമ്പ്യൻ ആയത്. ഇതിനെ തുടർന്ന് മാസി വലിയ വിമർശനം ഏറ്റു വാങ്ങിയതിനു ആണ് അദ്ദേഹത്തെ ഫോർമുല വൺ സ്ഥാനത്ത് നിന്നു മാറ്റിയത്.

എന്നാൽ മാസിയെ നീക്കിയത് നീതീകരിക്കാൻ ആവാത്ത പ്രവർത്തി ആണെന്ന് പറഞ്ഞ ഹോളണ്ട് ഡ്രൈവർ എല്ലാവരും മാസിയെ കൂടി ഒറ്റപ്പെടുത്തി ആയതും കുറ്റപ്പെടുത്തി. തന്റെ ജോലി മികച്ചത് ആക്കാൻ ശ്രമിച്ച മാസിയെ പുറത്താക്കിയ തീരുമാനം ശരിയല്ല എന്ന് വെർസ്റ്റാപ്പൻ തുറന്നടിച്ചു. മാസിയെ പുറത്ത് ആക്കിയതിൽ തനിക്ക് ദുഃഖം ഉണ്ടെന്നു പറഞ്ഞ ഡച്ച് ഡ്രൈവർ താൻ അദ്ദേഹത്തിന് ഫോണിലൂടെ സന്ദേശം അയച്ചത് ആയും വ്യക്തമാക്കി.