ഉസ്മാൻ ഖവാജ സിഡ്നി തണ്ടറുമായുള്ള ബന്ധം അവസാനിപ്പിച്ചു

20220225 131338

ബിഗ് ബാഷ് ലീഗിന്റെ (ബിബിഎൽ) ഫ്രാഞ്ചൈസിയായ സിഡ്‌നി തണ്ടറുമായുള്ള തന്റെ ഒരു പതിറ്റാണ്ട് പഴക്കമുള്ള ബന്ധം അവസാനിപ്പിക്കാൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഉസ്മാൻ ഖവാജ തീരുമാനിച്ചു. ഇടംകൈയ്യൻ ബാറ്റർ കുടുംബപരമായ കാരണങ്ങൾ പറഞ്ഞാണ് സൊഡ്നി തണ്ടേഴ്സുനായുള്ള കരാർ അവസാനിപ്പിച്ചത്. 2011ൽ ടൂർണമെന്റിന്റെ തുടക്കം മുതൽ സിഡ്നി തണ്ടേഴ്സിനെ ഫ്രാഞ്ചൈസിയെ പ്രതിനിധീകരിക്കുന്ന താരമാണ് ഖവാജ. 59 മത്സരങ്ങളിൽ നിന്ന് 1818 റൺസ് നേടിയ അദ്ദേഹം ടീമിന്റെ ഏറ്റവും ഉയർന്ന സ്‌കോററാണ്.

ഭാര്യ റേച്ചലിനൊപ്പമുള്ള രണ്ടാമത്തെ കുട്ടി വരാനിരിക്കുന്നതോടെ ജന്മനാടായ ബ്രിസ്ബേനിനോട് ചേർന്ന് താമസിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും അതാണ് ക്ലബ് വിടാനുള്ള കാരണം എന്നും ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരം ബ്രിസ്ബെനിലെ ഏതെങ്കിലും ക്ലബിൽ ചേരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.