നിശു കുമാറും ജീക്സണും നാളെ കളിക്കും എന്ന പ്രതീക്ഷയിൽ ഇവാൻ

Picsart 22 02 25 14 00 43 398

പരിക്ക് കാരണം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കഴിഞ്ഞ മത്സരത്തിൽ ലെഫ്റ്റ് ബാക്ക് നിശു കുമാറും മധ്യനിര താരം ജീക്സണും ഉണ്ടായിരുന്നില്ല. എന്നാൽ നാളെ ചെന്നൈയിനെ നേരിടുമ്പോൾ ഇരുവരും ടീമിനൊപ്പം ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്ന് പരിശീലകൻ ഇവാൻ പറഞ്ഞു. നിശു കുമാറും ജീക്സണും പരിശീലനം ആരംഭിച്ചിട്ടുണ്ട് എന്ന് ഇവാൻ പറയുന്നു. ഇരുവരുടെയും പരിക്ക് അത്ര സാരമുള്ളതായിരുന്നില്ല.

നാളെ ഇരുവർക്കും എങ്ങനെ തോന്നുന്നു എന്ന് അന്വേഷിച്ച ശേഷം അവരെ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കും എന്ന് ഇവാൻ പറഞ്ഞു. ഇരുവരുടെയും കാര്യത്തിൽ റിസ്ക് എടുക്കാൻ തനിക്ക് ഉദ്ദേശമില്ല എന്നും അദ്ദേഹം പറഞ്ഞു. സീസൺ അവസാനിക്കാൻ ആയ ഈ സമയത്ത് പരിക്കുമായി കളിപ്പിച്ച് ഇവർ കൂടുതൽ കാലം പരിക്കേറ്റ് പുറത്താകുന്നത് നല്ലതായിരിക്കില്ല എന്നും ഇവാൻ പറഞ്ഞു.