ഫോർമുല വണ്ണിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം സ്പ്രിന്റിൽ ജയിച്ചിട്ടും മെഴ്‌സിഡസ് ഡ്രൈവർ വെറ്റാരി ബോട്ടാസ് അവസാന സ്ഥാനക്കാരൻ ആയാവും നാളെ ഗ്രാന്റ് പ്രീക്ക് ഇറങ്ങുക. ഗ്രിഡിൽ വരുത്തിയ പിഴവിന് ബോട്ടാസിന് ലഭിച്ച പിഴയാണ് ഇത്തരത്തിൽ സംഭവിക്കാൻ കാരണമായത്. എന്നാൽ ഡ്രൈവരുമാരുടെ ചാമ്പ്യൻഷിപ്പിൽ മൂന്നു പോയിന്റുകൾ 18 ലാപ്പുകളിൽ ഒന്നാമത് എത്തിയ ബോട്ടാസിന് ലഭിക്കും. ഇതോടെ സ്പ്രിന്റിൽ രണ്ടാമത് എത്തിയ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടി. രണ്ടാമത് എത്തി 2 പോയിന്റുകൾ നേടാനും വെർസ്റ്റാപ്പനു സാധിച്ചു.
ബോട്ടാസിന് പിഴ ലഭിക്കും എന്ന ബോധം ഉള്ളതിനാൽ ബോട്ടാസിനെ മറികടക്കാനുള്ള വലിയ ശ്രമം ഒന്നും വെർസ്റ്റാപ്പൻ നടത്തിയില്ല. സ്പ്രിന്റിൽ മൂന്നാമത് ആയി മക്ലാരന്റെ ഡാനിയേൽ റിക്കാർഡോയും അഞ്ചാമത് ആയി മക്ലാരന്റെ തന്നെ ലാന്റോ നോറിസും സ്പ്രിന്റ് അവസാനിച്ചപ്പോൾ തീർത്തും നിരാശജനകമായ ദിനം ആയിരുന്നു ലോക ജേതാവ് ലൂയിസ് ഹാമിൾട്ടനു. സ്പ്രിന്റിൽ അഞ്ചാമത് ആയി മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ. നാളെ ജയം കണ്ടു ലോക ചാമ്പ്യൻഷിപ്പിൽ തന്റെ മുൻതൂക്കം കൂട്ടാനാവും വെർസ്റ്റാപ്പൻ ശ്രമിക്കുക.