92 മത്തെ മിനിറ്റിൽ മിയെദെമയുടെ ഗോളിൽ നോർത്ത് ലണ്ടൻ ഡാർബിയിൽ സമനില പിടിച്ചു ആഴ്‌സണൽ

Screenshot 20211114 010047

വനിത സൂപ്പർ ലീഗിൽ ആഴ്‌സണലിന്റെ വിജയകുതിപ്പിന് അവസാനം അന്ത്യം. ഏഴാം ജയം ലക്ഷ്യമിട്ട് വന്ന ആഴ്‌സണലിനെ ചിരവൈരികൾ ആയ ടോട്ടൻഹാം ഹോട്സ്പർ ആണ് 1-1 നു സമനിലയിൽ തളച്ചത്. ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ സൂപ്പർ താരം വിവിയനെ മിയെദെമയുടെ ഗോൾ ആണ് ആഴ്‌സണലിനെ പരാജയത്തിൽ നിന്നു രക്ഷിച്ചത്. ടോട്ടൻഹാമിനു എതിരായ ലീഗിലെ നാലാം മത്സരത്തിലും അവർക്ക് എതിരായി ഗോൾ അടിക്കുക എന്ന പതിവ് ഡച്ച് സൂപ്പർ താരം നിലനിർത്തി. പന്ത് അടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ആഴ്‌സണൽ ആധിപത്യം ആണ് മത്സരത്തിൽ കണ്ടത്. ആദ്യ പകുതിയിൽ കോർപ്പല, കെയിറ്റി മാക്ബെ എന്നിവരിലൂടെ രണ്ടു പ്രാവശ്യം ആണ് ആഴ്‌സണലിന്റെ ഗോൾ ശ്രമം പോസ്റ്റിലും ബാറിലും തട്ടി മടങ്ങിയത്. Screenshot 20211114 010133

രണ്ടാം പകുതിയിൽ മിയെദെമയുടെ ഗോൾ ശ്രമം ആഷ്‌ലി നെവിൽ ബ്ലോക്കും ചെയ്തു തടഞ്ഞു. തുടർന്ന് 65 മത്തെ മിനിറ്റിൽ കളിയുടെ ഗതിക്ക് വിരുദ്ധമായി ടോട്ടൻഹാമിന്റെ ഗോൾ വന്നു. കിറ്റ് ഗ്രഹാമിന്റെ ഷോട്ടിൽ നിന്നു ലഭിച്ച റീബൗണ്ട് ലക്ഷ്യം കണ്ട റേച്ചൽ വില്യംസ് ആണ് അവർക്ക് ഗോൾ സമ്മാനിച്ചത്. തുടർന്ന് മിനിട്ടുകൾക്ക് അകം ലഭിച്ച സുവർണാവസരം പക്ഷെ റേച്ചൽ വില്യംസ് നഷ്ടമാക്കി. ഇത് ടോട്ടൻഹാമിനു വലിയ നഷ്ടം ആണ് സമ്മാനിച്ചത്. കെയിറ്റി മാക്ബെയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ വിവിയനെ മിയെദെമ ആഴ്‌സണലിന് സമനില ഗോൾ സമ്മാനിച്ചു. ടോട്ടൻഹാമിനു എതിരെ നാലാം മത്സരത്തിൽ ഡച്ച് സൂപ്പർ താരം നേടുന്ന ആറാം ഗോൾ ആയിരുന്നു ഇത്. സമനിലയോടെ ലീഗിൽ ആഴ്‌സണൽ ഒന്നാം സ്ഥാനത്തും ടോട്ടൻഹാം മൂന്നാം സ്ഥാനത്തും തുടരും.

Previous articleജനുവരിയിൽ സ്റ്റെർലിംഗിനെ ആർക്കും സിറ്റി വിൽക്കില്ല
Next articleബ്രസീലിയൻ ഗ്രാന്റ് പ്രീ യോഗ്യതയിൽ ഹാമിൾട്ടൻ അയോഗ്യനാക്കപ്പെട്ടു, കിരീടത്തിലേക്ക് വെർസ്റ്റാപ്പൻ അടുക്കുന്നു