
- Advertisement -
ഫോർമുല വൺ ഈഫൽ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ കൈക്കലാക്കി മെഴ്‌സിഡസ് ഡ്രൈവർ വാൾട്ടറി ബോട്ടാസ്. സീസണിൽ ഇത് വരെ എല്ലാ റേസിലും പോൾ പൊസിഷനിൽ എത്തുക എന്ന പതിവ് മെഴ്‌സിഡസ് ഇത്തവണയും തെറ്റിച്ചില്ല. എന്നാൽ കഴിഞ്ഞ അഞ്ച് ഗ്രാന്റ് പ്രീ യോഗ്യതയിലും ഒന്നാമത് എത്തിയ ലൂയിസ് ഹാമിൾട്ടനെ ബോട്ടാസ് ഇത്തവണ മറികടന്നു.
യോഗ്യതയിൽ ഹാമിൾട്ടൻ രണ്ടാമത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ മൂന്നാമത് ആയി. ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് നാലാമത് ആയി യോഗ്യത നേടിയപ്പോൾ 11 മത് ആയിരുന്നു വെറ്റലിന്റെ സ്ഥാനം. റേസിംഗ് പോയിന്റിന്റെ ലാൻസ് സ്ട്രോലിന് അസുഖം ആയതിനെ തുടർന്ന് ഇതിഹാസ ഡ്രൈവർ നിക്കോ ഹൾക്കൻബർഗ് അവർക്ക് ആയി യോഗ്യതയിൽ ഇറങ്ങി. കമന്ററി ബോക്‌സിൽ നിന്നു ഡ്രൈവിങ് സീറ്റിലേക്ക് മാറിയ ഹൾക്കൻബർഗ് ഇരുപതാം സ്ഥാനത്ത് അവസാനം ആയാണ് യോഗ്യത നേടിയത്.
Advertisement