പുരുഷ ഡബിൾസിൽ യു.എസ് ഓപ്പൺ ജേതാക്കളെ വീഴ്‌ത്തി രണ്ടാം തവണയും ജർമ്മൻ സഖ്യം ജേതാക്കൾ

20201011 013056
- Advertisement -

ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസിൽ തുടർച്ചയായ രണ്ടാം വർഷവും ജേതാക്കൾ ആയി ജർമ്മൻ സഖ്യം ആയ ആന്ദ്രസ് മൈയസ്, കെവിൻ ക്രാവിയറ്റ്സ് സഖ്യം. എട്ടാം സീഡ് ആയ ജർമ്മൻ സഖ്യം ഏഴാം സീഡ് ആയ യു.എസ് ഓപ്പൺ ജേതാക്കൾ ആയ ക്രൊയേഷ്യൻ, ബ്രസീലിയൻ സഖ്യം ആയ മറ്റെ പാവിച്ച്, ബ്രൂണോ സോരസ് സഖ്യത്തെ ആണ് മറികടന്നത്.

ആദ്യ സെറ്റിൽ ആദ്യമേ തന്നെ എതിരാളികളെ ബ്രൈക്ക് ചെയ്യാൻ സാധിച്ച ജർമ്മൻ സഖ്യം സെറ്റ് 6-3 നു നേടി മത്സരത്തിൽ മുന്നിലെത്തി. രണ്ടാം സെറ്റിൽ കൂടുതൽ മികച്ച പോരാട്ടം ആണ് യു.എസ് ഓപ്പൺ ജേതാക്കളിൽ നിന്നു ഉണ്ടായത്. എന്നാൽ രണ്ടാം സെറ്റിലെ അവസാന സർവീസിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ ജർമ്മൻ സഖ്യം സെറ്റ് 7-5 നു നേടി തുടർച്ചയായ രണ്ടാം വർഷവും കിരീടം സ്വന്തം പേരിൽ കുറിച്ചു.

Advertisement