സിദാൻ അടുത്ത ഫ്രാൻസ് പരിശീലകനാകുന്നതിനെ പിന്തുണച്ച് ദെഷാംസ്

Images (13)
Credit: Twitter
- Advertisement -

ഫ്രാൻസിന്റെ ഇപ്പോഴത്തെ പരിശീലകനായ ദെഷാംസിന്റെ കരാർ അടുത്ത വർഷത്തോടെ അവസാനിക്കുകയാണ്. ഖത്തർ ലോകകപ്പ് കഴിഞ്ഞ് അദ്ദേഹം ഫ്രാൻസ് ടീമിന്റെ ചുമതല ഒഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദെഷാംസിന്റെ പഴയ ഫ്രഞ്ച് ടീം മേറ്റ് കൂടിയായ സിദാൻ ആകും ദെഷാംസിന് പകരക്കാരനായി എത്തുക എന്നാണ് ഇപ്പോഴേ ചർച്ചകൾ നടക്കുന്നത്‌. സിദാൻ തന്റെ പകരക്കാരനാകുന്നതിൽ സന്തോഷമേ ഉള്ളൂ എന്ന് ദെഷാംസ് പറഞ്ഞു.

സിദാൻ ഫ്രാൻസിനെ നയിക്കാൻ കഴിയുമെന്നും അങ്ങനെ നടന്നാൽ അത് ഒരു സർക്കിൾ പൂർത്തീകരണമായിരിക്കും എന്നും ദെഷാംസ് പറഞ്ഞു. സിദാൻ സിദാൻ ആണെന്നും നിർണായകമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് സിദാന് എന്നും ഉണ്ടായിരുന്നു എന്നുൻ ദെഷാംസ് പറയുന്നു. ഫ്രാൻസിന് 2018 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ദെഷാംസ് ഇനി യൂറോ കപ്പ് കിരീടം ആകും ലക്ഷ്യമിടുന്നത്.

Advertisement