എംബുല്‍ദേനിയയ്ക്ക് അഞ്ച് വിക്കറ്റ്, ശ്രീലങ്കയ്ക്ക് മേല്‍ക്കൈ

Lasithembuldeniya

ഗോളിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ശ്രീലങ്കയുടെ 381 റണ്‍സ് ചേസ് ചെയ്തിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 252/6 എന്ന നിലയില്‍. ജോ റൂട്ട് പുറത്താകാതെ 137 റണ്‍സ് നേടിയതിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് ഈ സ്കോറിലേക്ക് എത്തിയത്. ശ്രീലങ്കയുടെ സ്കോറിന് ഒപ്പമെത്തുവാന്‍ ഇംഗ്ലണ്ട് ഇനിയും 129 റണ്‍സ് കൂടി നേടണം. കൈവശമുള്ളത് വെറും 6 വിക്കറ്റ്.

സാം കറനെ പുറത്താക്കി എംബുല്‍ദേനിയ മത്സരത്തിലെ തന്റെ അഞ്ചാം വിക്കറ്റ് നേടിയതോടെ അമ്പയര്‍മാര്‍ രണ്ടാം സെഷന്‍ അവസാനിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. രമേശ് മെന്‍ഡിസ് 55 റണ്‍സ് നേടിയ ജോസ് ബട്‍ലറെ പുറത്താക്കി തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് നേടി.

Previous articleഇന്ത്യയിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് തിരികെയെത്തുന്നു
Next articleസിദാൻ അടുത്ത ഫ്രാൻസ് പരിശീലകനാകുന്നതിനെ പിന്തുണച്ച് ദെഷാംസ്