42 വർഷത്തിനിടെ ഏറ്റവും പ്രായം കുറഞ്ഞ ടീമുമായി ഇറ്റലി

യുവേഫ നേഷൻസ് ലീഗിൽ മറ്റൊരു ചരിത്രമെഴുതിയിരിക്കുകയാണ് അസൂറിപ്പട. 42 വർഷത്തിനിടെ ഏറ്റവും പ്രായം കുറഞ്ഞ ടീമുമായിട്ടാണ് ഇറ്റലി യുവേഫ നേഷൻസ് ലീഗിൽ പോളണ്ടിനെതിരെ ഇറങ്ങിയത്. പുതിയ കോച്ച് മാൻചിനിയുടെ റൊട്ടേഷൻ പോളിസിയുടെ ഭാഗമായി യുവതാരങ്ങൾക്ക് അവസരം ലഭിച്ചു. 1976 നു ശേഷം ആദ്യമായാണ് ഇത്രയ്ക്ക് ചെറുപ്പക്കാരുള്ള ടീം ഇറങ്ങിയത്.

മുൻ ലോക ചാമ്പ്യന്മാരായ ഒരു താരങ്ങളും ടീമിൽ ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമായിരുന്നു. 26.4 വർഷമായിരുന്നു പോളണ്ടിനെതിരായ ലൈനപ്പിന്റെ ആവറേജ് പ്രായം. 1982 ൽ ലോകകപ്പ് ഇറ്റലി യുവത്വത്തിന്റെ കരുത്തിൽ ഉയർത്തിയത് പോലെ മാൻ ചിനിക്കും സംഘത്തിനും സാധിക്കുമെന്നാണ് ഇറ്റാലിയൻ ആരാധകർ വിശ്വസിക്കുന്നത്.

Previous articleറൊണാൾഡോക്കെതിരായ വിമർശനങ്ങൾ അത്ഭുതപ്പെടുന്നു എന്ന് യുവന്റസ് ഇതിഹാസം
Next articleസ്പെയിനോട് തോൽക്കാൻ കാരണം റഫറി എന്ന് കെയ്ൻ