റൊണാൾഡോക്കെതിരായ വിമർശനങ്ങൾ അത്ഭുതപ്പെടുന്നു എന്ന് യുവന്റസ് ഇതിഹാസം

ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ ഇതിനകം തന്നെ ഉയർന്ന വിമർശനങ്ങൾ തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് യുവന്റസ് ഇതിഹാസം പാവെൽ നെദ്വെദ്. റൊണാൾഡോ യുവന്റസിൽ എത്തിയിട്ട് ഒരു മാസമെ ആകുന്നുള്ളൂ ഇതിനകം തന്നെ വിമർശകർ എത്തിയിരിക്കുകയാണ്. ഇറ്റാലിയൻ ഫുട്ബോൾ മറ്റു യൂറോപ്യൻ ലീഗുകളിൽ നിന്ന് മാറ്റമാണ്. ഇവിടെ ഗോൾ അടിക്കുക എന്നത് ഭയങ്കര പ്രയാസമാണ്. ഇത് വിമർശിക്കുന്നവർക്ക് അറിയാഞ്ഞിട്ടല്ലല്ലോ എന്നു നെദ്വെദ് ചോദിക്കുന്നു.

റൊണാൾഡോയ്ക്ക് ഇറ്റാലിയൻ ലീഗുമായി പൊരുത്തപ്പെടാൻ കുറച്ച് സമയം വേണം. അത് ലഭിച്ചാൽ റൊണാൾഡോ ഇവിടെയും താൻ തന്നെയാണ് മികച്ചതെന്ന് തെളിയിക്കും എന്നും നെദ്വെദ് പറഞ്ഞു. യുവന്റസ് ക്ലബിന്റെ വൈസ് പ്രസിഡൻറ് കൂടിയാണ് നെദ്വെദ്. റൊണാൾഡോക്ക് യുവന്റസിൽ വരാൻ ആഗ്രഹമുള്ളത് കൊണ്ടാണ് റൊണാൾഡോയുടെ സൈനിംഗ് എളുപ്പത്തിൽ നടന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Previous articleബലോട്ടെല്ലിയെ വിമർശിച്ച് ഇറ്റാലിയൻ മാധ്യമങ്ങൾ
Next article42 വർഷത്തിനിടെ ഏറ്റവും പ്രായം കുറഞ്ഞ ടീമുമായി ഇറ്റലി