കളിച്ചത് ആകെ അഞ്ചു മത്സരങ്ങൾ, യായാ ടൂറെ ഒളിമ്പിയാകോസ് വിട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസുമായുള്ള കരാർ യായ ടൂറെയെ അവസാനിപ്പിച്ചു. തന്റെ മുൻ ക്ലബിലേക്ക് തിരിച്ചെത്തി വെറും അഞ്ചു മത്സരങ്ങൾ മാത്രം കളിക്കുമ്പോഴേക്ക് ടീം വിടാൻ ടൂറെ തീരുമാനിക്കുകയായിരുന്നു. 35കാരനായ ടൂറെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള അവസാനിച്ചതോടെയാണ് ഫ്രീ ഏജന്റായി ഗ്രീസിൽ എത്തിയത്. ഇരുന്നൂറ്റി അമ്പതോളം മത്സരങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്കായി കളിച്ച താരമാണ് ടൂറെ.

2005-06 സീസണിൽ മുമ്പ് യായ ടൂറെ ഒളിമ്പിയാകോസിനായി കളിച്ചിരുന്നു. ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ടീമുകളിലേക്ക് ക്ഷണം ഉണ്ടായിരുന്നത് നിരസിച്ചായിരുന്നു താരം ഒളിമ്പിയാകോസിൽ എത്തിയത്. ക്ലബ് നല്ല രീതിയിലാണ് ടൂറെയെ യാത്ര അയക്കുന്നത് എന്ന് ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. ടൂറയ്ക്ക് എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം എന്നും ഒളിമ്പിയാകോസ് പറഞ്ഞു.

മുമ്പ് മൊണാക്കോ, ബാഴ്സലോണ തുടങ്ങിയ ടീമുകൾക്കായും കളിച്ച താരമാണ് യായ ടൂറെ.