ഇന്ത്യൻ യുവ പരിശീലകൻ യാൻ ലോ ഇനി ഭൂട്ടാനിൽ പരിശീലിപ്പിക്കും. ഭൂട്ടാൻ ഒന്നാം ഡിവിഷൻ ക്ലബായ ഡ്രുക് ലായുൽ എഫ് സി ആണ് യാൻ ലോയെ പരിശീലകനായി എത്തിച്ചത്. ക്ലബ് ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചു. അവസാനമായി ഐസാളിനെ ആണ് യാൻ ലോ പരിശീലിപ്പിച്ചത്.
ഐസോളിനെ പരിശീലിപ്പിക്കുന്നതിന് മുമ്പ് യാൻ ലോ നേപ്പാൾ ക്ലബായ ബിരാത് നഗർ സിറ്റിയെയും പരിശീലിപ്പിച്ചിരുന്നു. ഇന്ത്യൻ ദേശീയ ലീഗ് ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനെന്ന റെക്കോർഡിട്ട വ്യക്തിയാണ് യാൻ ലോ. 29കാരൻ മാത്രമായ യാൻ ലോ 25ആം വയസ്സിൽ മിനേർവ പഞ്ചാബിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റായിരുന്നു. 25ആം വയസ്സിൽ തന്നെ എ എഫ് സി എ ലൈസൻസ് സ്വന്തമാക്കിയപ്പോൾ എ ലൈസൻസ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായും യാൻ ലോ മാറിയിരുന്നു.
മുമ്പ് മുഹമ്മദൻസ്, ഡെൽഹി എഫ് സി എന്നിവരെയും യാൻ ലോ പരിശീലിപ്പിച്ചിട്ടുണ്ട്.