ജുവാൻ മേര ഇനി പഞ്ചാബ് എഫ് സിയിൽ

സ്പാനിഷ് താരം ജുവാൻ മേര ഗോൺസാലസ് ഇനി റൗണ്ട്ഗ്ലാസ് പഞ്ചാബിൽ കളിക്കും. താരം പഞ്ചാബ് എഫ് സിയുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. കഴിഞ്ഞ സീസൺ നെരോകയ്ക്ക് കളിച്ചിരുന്ന താരമാണ് ജുവാൻ മേര. നെരോകയ്ക്ക് ആയി 10 ലീഗ് മത്സരങ്ങൾ കളിച്ചിരുന്ന മേര രണ്ടു ഗോളുകൾ ഐലീഗിൽ നേടിയിരുന്നു. മുമ്പ് ഈസ്റ്റ് ബംഗാളിനായും താരം കളിച്ചിട്ടുണ്ട്.

സ്പെയിനിലെ രണ്ടാം ഡിവിഷനിലെയും മൂന്നാം ഡിവിഷനിലെയും ക്ലബുകളിൽ കളിച്ചിട്ടുള്ള താരമാണ് ജുവാൻ മേര.