ആൻഡ്രെസ് പെരേരക്ക് വേണ്ടി ഫുൾഹാം രംഗത്ത്

Newsroom

20220627 021533
Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിയൻ മിഡ്ഫീൽഡർ ആൻഡ്രെസ് പെരേര തിരികെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തി എങ്കിലും താരത്തെ വിൽക്കാൻ ഉള്ള ശ്രമങ്ങൾ യുണൈറ്റഡ് തുടരുകയാണ്. ഇപ്പോൾ പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാം പെരേരക്ക് ആയി ബിഡ് സമർപ്പിച്ചു. 10 മില്യന്റെ ഓഫർ ആണ് ഫുൾഹാം പെരേരക്ക് ആയി നൽകിയത്.

ഇനി ഒരു വർഷത്തെ കരാർ കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ള താരത്തെ 10 മില്യൺ യൂറോ ലഭിച്ചാൽ വിൽക്കാ‌ യുണൈറ്റഡ് തയ്യാറാ‌ണ്. .പെരേര ഫുൾഹാമിൽ പോകാൻ തയ്യാറാവുക ആണെങ്കിൽ ഈ ട്രാൻസ്ഫർ നടക്കും. ഫുൾഹാമിനെ കൂടാതെ ബെൻഫികയും ഫെനർബചെയും മ താരത്തിനായി രംഗത്ത് ഉണ്ട്.

നേരത്തെ ബ്രസീൽ ക്ലബായ ഫ്ലമെംഗോ സ്ഥിര കരാറിൽ താരത്തെ സ്വന്തമാക്കും എന്ന് കരുതിയിരുന്നു എങ്കിലും ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡും ഫ്ലമംഗോയും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ താരം തിരികെ യുണൈറ്റഡിലേക്ക് വരികയായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ‌ താരം ലോണിൽ ആയിരുന്നു ഫ്ലെമെംഗോയിൽ കളിച്ചിരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിൽക്കാൻ ആണ് കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലും ശ്രമിച്ചത് എങ്കിലും ആരും താരത്തെ വാങ്ങാൻ ഇല്ലാത്തത് കൊണ്ടാണ് ലോണിൽ താരത്തെ അയക്കേണ്ടി വന്നത്. ഇതിനു മുമ്പ് മൂന്ന് തവണ പെരേര ലോണിൽ പോയിട്ടുണ്ട്. 25കാരനായ താരം യുണൈറ്റഡിൽ അക്കാദമി കാലഘട്ടം മുതൽ ഉണ്ട്. എന്നാൽ ടീമിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടും കാര്യമായി യുണൈറ്റഡിനു വേണ്ടി തിളങ്ങാൻ പെരേരയ്ക്ക് ആയിരുന്നില്ല.