പരിശീലകനായി സാവിക്ക് മൂന്നാം കിരീടം

Img 20201011 021331
- Advertisement -

ബാഴ്സലോണ ഇതിഹാസതാരം സാവിക്ക് പരിശീലകനായി മൂന്നാം കിരീടം. ഖത്തർ ക്ലബായ അൽ സാദിന്റെ പരിശീലകനായി സാവി ഊരെദൂ കപ്പാണ് ഇന്നലെ സ്വന്തമാക്കിയത്. ഊരെദൂ കപ്പിന്റെ ഫൈനലിൽ നടന്ന മത്സരത്തിൽ അൽ അറബിയ്ർ നേരിട്ട അൽ സാദ് എതിരില്ലാത്ത നാലു ഗോളിന്റെ വിജയമാണ് നേടിയത്. 2011ന് ശേഷം ആദ്യമായാണ് അൽ സാദ് ഈ കപ്പ് നേടുന്നത്. അൽസാദിന്റെ ചരിത്രത്തിലെ 72ആം കിരീടമാണിത്.

നേരത്തെ ഖത്തർ കപ്പും, ഖത്തർ സൂപ്പർ കപ്പും പരിശീലകനെന്ന നിലയിൽ സാവി അൽ സാദിനൊപ്പം ഉയർത്തിയിരുന്നു. ഫുട്ബോളിൽ നിന്ന് വിരമിച്ച സാവി താൻ കളിച്ച അൽ സാദിന്റെ തന്നെ പരിശീലകനായി ഒരു സീസൺ മുമ്പാണ് ചുമതലയേറ്റത്.

ഖത്തർ ക്ലബായ അൽ സാദിനൊപ്പം അവസാന അഞ്ചു വർഷമായി സാവിയുണ്ട്. 2015ൽ ആണ് സാവി അൽ സാദ് ക്ലബിൽ എത്തിയത്. ക്ലബിനൊപ്പം താരമെന്ന നിലയിലും മൂന്ന് കിരീടങ്ങൾ സാവി നേടിയിരുന്നു.

Advertisement