സാവി ഖത്തറിൽ തുടരും,അൽ സാദ് ക്ലബുമായി കരാർ പുതുക്കി

ബാഴ്സലോണ ഇതിഹാസതാരം സാവി ബാഴ്സലോണയിൽ പരിശീലകനായി അടുത്ത് ഒന്നും എത്തിയേക്കില്ല. സാവി തന്റെ ഇപ്പോഴത്തെ ക്ലബായ അൽ സാദുമായി പുതിയ കരാർ ഒപ്പുവെച്ചു. ബാഴ്സലോണയിലേക്ക് സാവി എത്തും എന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടയിൽ ആണ് ഈ കരാർ പുതുക്കൽ. 2021-22 സീസൺ അവസാനം വരെയുള്ള കരാറാണ് സാവി ഒപ്പുവെച്ചത്.

സെറ്റിയന് പകരക്കാരനാഇ സാവി എത്തും എന്നുള്ള അഭ്യൂഹങ്ങൾ ഈ കരാർ വാർത്ത തൽക്കാലം വിരാമമിടും. അൽ സാദിന്റെപരിശീലകനായി രണ്ട് കിരീടങ്ങൾ ഇതിനകം തന്നെ സാവി സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിൽ സാവിക്ക് കീഴിൽ ഖത്തർ കപ്പും, ഖത്തർ സൂപ്പർ കപ്പും അൽ സാദ് സ്വന്തമാക്കിയിരുന്നു. അൽ സാദിന്റെ പരിശീലകനായി കഴിഞ്ഞ സീസൺ അവസാനത്തോടെ ആയിരുന്നു സാവി ചുമതലയേറ്റത്.

ബാഴ്സലോണയുടെ ക്ഷണം നിരസിച്ചാണ് ഇപ്പോൾ സാവി അൽ സാദിൽ തുടരുന്നത്. ഖത്തർ ക്ലബായ അൽ സാദിനൊപ്പം അവസാന അഞ്ചു വർഷമായി സാവിയുണ്ട്. 2015ൽ ആണ് സാവി അൽ സാദ് ക്ലബിൽ എത്തിയത്. ക്ലബിനൊപ്പം മൂന്ന് കിരീടങ്ങൾ നേടിയാണ് സാവി വിരമിച്ചത്.

Previous articleടി20 ക്രിക്കറ്റ് കൂടുതൽ കളിക്കാൻ ആഗ്രഹിച്ചിരുന്നെന്ന് സൗരവ് ഗാംഗുലി
Next articleചില അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ കോവിഡ് പോസിറ്റീവ്, അവരുടെ സ്ഥിതി മെച്ചമെന്നും അസ്ഗര്‍ അഫ്ഗാന്‍