ജൂണിൽ ഫ്രാൻസിൽ വെച്ച നടക്കുന്ന വനിതാ ലോകകപ്പിലും വാർ ഉണ്ടാകും. വീഡിയോ അസിസ്റ്റന്റ് റഫറിയിങ് സിസ്റ്റം വനിതാ ലോകകപ്പിൽ ഉപയോഗിക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതിനായുള്ള കൂടിയാലോചനാ നടത്തി വാർ ഉപയോഗിക്കാൻ ഫിഫ തീരുമാനിക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടം മുതൽ തന്നെ വാർ ഉപയോഗിച്ചു തുടങ്ങും.
ഇക്കഴിഞ്ഞ ഏഷ്യാ കപ്പിൽ വാർ വിജയകരനായ രീതിയിൽ ഉഒഅയോഗിച്ചിരുന്നു. ഇപ്പോൾ ഉള്ള ഒരു വിധം ലീഗുകളിലും കപ്പ് ടൂർണമെന്റിലും ഒക്കെ വാർ ഉപയോഗിക്കുന്നുമുണ്ട്. വിധി നിർണയം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ചെയ്യാൻ വാർ സഹായിക്കും എന്നതാണ് വനിതാ ലോകകപ്പിലും വാർ ഉപയോഗിക്കാനുള്ള കാരണം.
24 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പ് ഫ്രാൻസിലെ ഒമ്പതു വേദികളിൽ ആയാണ് നടക്കുന്നത്. ജൂൺ 7ന് ആരംഭിക്കുന്ന ടൂർണമെന്റ് ജൂലൈ 7 വരെ നീണ്ടു നിൽക്കും. അമേരിക്കയാണ് ഇപ്പോൾ വനിതാ ഫുട്ബോളിലെ ലോക ചാമ്പ്യന്മാർ.