“രക്ഷപ്പെടണമെങ്കിൽ മാഞ്ചസ്റ്റർ സിറ്റി വിടു” ഫിൽ ഫോഡനോട് റിയോ

- Advertisement -

കരിയറിൽ രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ടെങ്കിൽ മാഞ്ചസ്റ്റർ സിറ്റി വിടണം എന്ന് സിറ്റിയുടെ യുവ താരം ഫിൽ ഫോഡനോ റിയോ ഫെർഡിനാൻഡ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റിയോ താൻ ഫൊഡന്റെ അവസ്ഥയിൽ സങ്കടപ്പെടുന്നു എന്ന് പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയിൽ ഫോഡന് കൂടുതൽ അവസരം ലഭിക്കാത്തത് താരത്തിന്റെ ഭാവിയെ ബാധിക്കും എന്നാണ് റിയോ പറയുന്നത്.

ഈ സീസണിൽ ആകെ ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ പോലും ഫോഡന് സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല. സബ്ബായി 9 ലീഗ് മത്സരങ്ങളാണ് ഫോഡൻ കളിച്ചത്. എഫ് എ കപ്പിലും ലീഗ് കപ്പിലും ആയിരുന്നു ഫോഡന്റെ മറ്റു പ്രകടനങ്ങൾ. ഫോഡൻ മികച്ച ടാലന്റ് ആണെന്നും പക്ഷെ സിറ്റിയിൽ അവസരം ലഭിക്കുന്നില്ല എന്നും റിയോ പറഞ്ഞു. മുൻ മാഞ്ചസ്റ്റർ സിറ്റി താരം സാഞ്ചോയെ ഫോഡൻ പിന്തുടരണം എന്നും റിയോ പറഞ്ഞു.

സാഞ്ചോ മാഞ്ചസ്റ്റർ സിറ്റി വിട്ട് ജർമ്മനിയിൽ പോവുകയും അവിടെ ഈ ചെറിയ പ്രായത്തിൽ തന്നെ ഡോർട്മുണ്ടിന്റെ ഏറ്റവും മികച്ച താരമായി മാറുകയും ചെയ്തിരിക്കുകയാണ്. യുവതാരങ്ങൾക്ക് അവസരം കൊടുക്കാത്തതിന് പെപ് ഗ്വാർഡിയോളയും സിറ്റിയും നേരത്തെയും വിമർശനങ്ങൾ നേരിട്ടിരുന്നു.

Advertisement