നാലാം സ്ഥാനമല്ല, ചെൽസി ലക്ഷ്യം വെക്കുന്നത് ‘അതുക്കും മേലെ’ – റൂഡിഗർ

na

Download the Fanport app now!
Appstore Badge
Google Play Badge 1

സീസണിൽ ചെൽസി ലക്ഷ്യമിടുന്നത് വെറും നാലാം സ്ഥാനമല്ലെന്ന് പ്രതിരോധ നിര താരം അന്റോണിയോ റൂഡിഗർ. ചുരുങ്ങിയത് മൂന്നാം സ്ഥാനമെങ്കിലും ഇല്ലാതെ ചെൽസി തൃപ്തി പെടില്ലെന്നാണ് ജർമ്മൻ താരത്തിന്റെ അവകാശ വാദം. ലണ്ടനിലെ എതിരാളികളായ സ്പർസ്, ഫുൾഹാം എന്നിവർക്കെതിരെ തുടർച്ചയായി 2 മത്സരങ്ങൾ ജയിച്ച ചെൽസി ടോപ്പ് 4 സാധ്യതകൾ സജീവമാക്കിയിരുന്നു.

മറ്റു ടീമുകളെക്കാൾ ഒരു മത്സരം കുറവ് കളിച്ച ചെൽസി നിലവിൽ ആറാം സ്ഥാനത്താണ്. എങ്കിലും നാലാം സ്ഥാനത്തുള്ള യൂണൈറ്റഡുമായി കേവലം 2 പോയിന്റ് പിറകിലാണ് അവർ. തിരിച്ചടികൾക്ക് ശേഷം സാരിക്ക് കീഴിൽ ചെൽസി ഇപ്പോൾ ബാലൻസ് കണ്ടെത്തിയതായും താരം കൂട്ടി ചേർത്തു. വോൾവ്സിന് എതിരെയാണ് ചെൽസിയുടെ അടുത്ത ലീഗ് മത്സരം.