നാലു മാസം നീണ്ടു നിൽക്കുന്ന വനിതാ ലീഗുമായി ഗോവ

വേദാന്ത വനിതാ ഫുട്ബോൾ ലീഗ് ഇത്തവണ ഗംഭീരമായി നടത്താൻ ഒരുങ്ങി ഗോവ. കഴിഞ്ഞ തവണ അഞ്ചു ടീമായിരുന്നു എങ്കിൽ ഇത്തവണ ഐ എസ് എൽ ക്ലബായ എഫ് സി ഗോവ ഉൾപ്പെടെ എട്ടു ടീമുകളുമായാണ് ലീഗ് നടക്കുന്നത്. നാലു മാസം ലീഗ് നീണ്ടു നിൽക്കും. ലീഗ് വിജയിക്കുന്നവർ ഇന്ത്യൻ വനിതാ ലീഗിൽ ഗോവയെ പ്രതിനിധീകരിക്കുകയും ചെയ്യും.

160ൽ അധികം താരങ്ങൾ ലീഗിൽ കളിക്കും. കഴിഞ്ഞ വർഷം ലീഗിൽ പങ്കെടുത്ത ആൽബർട്ട് ഡെവലപ്പേഴ്സ് ക്ലബ്,കൺകോലിം യൂണിയൻ, ഗോവ വെൽഹ സ്പോർട്സ് ക്ലബ്, പഞ്ചിം ഫുട്ബോളേഴ്സ്, സ്പോർടിംഗ് ഗോവ എന്നീ ക്ലബുകൾക്കൊപ്പം പുതിതായി മൂന്ന് ക്ലബുകൾ കൂടെ എത്തും. എഫ് സി ഗോവ, ചർച്ചിൽ ബ്രദേഴ്സ്, ആംബെലിം സ്പോർട്സ് ക്ലബ് എന്നിവരാണ് പുതിയ മൂന്ന് ക്ലബുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial