സ്പാനിഷ് സൂപ്പർകോപയിൽ വാർ ഉണ്ടാകും

ഞായറാഴ്ച നടക്കുന്ന സ്പാനിഷ് സൂപ്പർ കോപ മത്സരത്തിൽ വീഡിയോ അസിസ്റ്റന്റ് റഫറിയിംഗ് സിസ്റ്റം ഉണ്ടാകുമെന്ന് സ്പാനിഷ് ഫെഡറേഷൻ അറിയിച്ചു. ഞായറാഴ്ച സെവിയ്യയും ബാഴ്സലോണയും തമ്മിലാണ് സ്പാനിഷ് സൂപ്പർ കപ്പ് നടക്കുന്നത്. ഇത്തവണ പതിവ് പോലെ രണ്ട് പാദങ്ങളായല്ല സൂപ്പർ കപ്പ് നടക്കുന്നത്. മറിച്ച് ഒറ്റ മത്സരമേ ഉള്ളൂ. ഇത്തവണത്തെ മത്സരം നടക്കുന്നത് മൊറോക്കോയിൽ ആണ്.

ലോകകപ്പിൽ പരീക്ഷിച്ചു വിജയിച്ച വാർ എല്ലാ ലീഗിലേക്കും എത്തുകയാണ്. സ്പെയിനിലും ഇംഗ്ലണ്ടിലും ഇത്തവണ എല്ലാ കപ്പ് മത്സരങ്ങളിലും വാർ ഉണ്ടാകും. ഫ്രാൻസിൽ ലീഗിൽ ഉൾപ്പെടെ എല്ലാ കളികളിലും വാർ കൊണ്ടു വരാൻ തീരുമാനമായിരുന്നു. തുർക്കിയിലും ഇത്തവണ വാർ സിസ്റ്റം ഉണ്ടാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial