വനിതാ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ ആദ്യമായി ഫൈനലിൽ

- Advertisement -

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിന്റെ രണ്ടാം പാദത്തിലും ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ച് ബാഴ്സലോണ ഫൈനലിലേക്ക് മാർച്ച് ചെയ്തു. ഇന്ന് ബാഴ്സലോണയിൽ നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ 1-0ന്റെ വിജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത്. ജർമ്മനിയിൽ നടന്ന ആദ്യ പാദത്തിലും എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സലോണ ജയിച്ചിരുന്നു. 2-0ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് ബാഴ്സലോണ ഫൈനലിലേക്ക് കടന്നത്.

ഇന്ന് ആദ്യ പകുതിയുടെ അവസാന നിമിഷം ഒരു പെനാൾട്ടിയിലൂടെ മറിയോണ ആണ് ബാഴ്സലോണക്ക് വിജയം സമ്മാനിച്ചത്. ബാഴ്സലോണക്ക് ഇത് ഒരു ചരിത്ര നേട്ടമാണ്. സ്പെയിനിൽ നിന്ന് ആദ്യമായാണ് ഒരു ടീം വനിതാ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തുന്നത്. ചെൽസിയും ലിയോണും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളാകും ഫൈനലിൽ ബാഴ്സലോണയുടെ എതിരാളികൾ.

Advertisement