ഷെഫീൽഡ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ തിരിച്ചെത്തി

- Advertisement -

ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം ഉറപ്പാക്കിയ ഷെഫീൽഡ് യുണൈറ്റഡ് അടുത്ത സീസണിൽ പ്രീമിയർ ലീഗ് കളിക്കും എന്നുറപ്പായി. ഇന്ന് ലീഡ്സ് യുണൈറ്റഡ്- ആസ്റ്റൺ വില്ല മത്സരം സമനിലയിൽ അവസാനിച്ചതോടെയാണ് ഷെഫീൽഡ് അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ കളിക്കും എന്നുറപ്പായത്. ഇന്നലെ നോർവിച്ചും പ്രീമിയർ ലീഗിലേക്ക് സ്ഥാന കയറ്റം നേടിയിരുന്നു.

ചാമ്പ്യൻഷിപ്പിന്റെ തുടക്കത്തിൽ ആധിപത്യം പുലർത്തിയ ബിയൽസെയുടെ ലീഡ്സിന് ഇനി പ്ലെ ഓഫ് ജയിച്ചാലെ ഇനി പ്രീമിയർ ലീഗ് യോഗ്യത ലഭിക്കൂ. അതിന് അവർക്ക് വെസ്റ്റ് ബ്രോം, വില്ല, ഡർബി ടീമുകളെ മറികടക്കണം. 45 മത്സരങ്ങളിൽ നിന്ന് 88 പോയിന്റ് നേടിയാണ് ഷെഫീൽഡ് യോഗ്യത നേടുന്നത്. നോർവിച്ചും 91 പോയിന്റ് നേടി. ലീഡ്സ് നിലവിൽ 83 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

Advertisement