യുവേഫയുടെ മികച്ച വനിതാ താരം!! മൂവരും ലിയോണിൽ നിന്ന്

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച വനിതാ ഫുട്ബോൾ താരത്തിനായുള്ള നോമിനേഷൻ യുവേഫ പ്രഖ്യാപിച്ചു. യൂറോപ്പിൽ കളിച്ചവരിൽ ഏറ്റവും മികച്ച മൂന്ന് താരങ്ങളുടെ ഷോർട്ട് ലിസ്റ്റ് ആണ് ഇപ്പോൾ യുവേഫ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രഞ്ച് ക്ലബായ ലിയോണിന്റെ താരങ്ങളാണ് മൂന്ന് പേരും. ലിയോണിന്റെ അദ ഹെർഗെബെർഹ്, ലൂസി ബ്രോൺസ്, അമാൻഡൈൻ ഹെൻറി എന്നിവർ ആണ് അവസാന മൂന്ന് പേരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. വോട്ടെടുപ്പിന് ശേഷം ഓഗസ്റ്റ് 29ന് വിജയികളെ പ്രഖ്യാപിക്കും.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗുൻ ഫ്രഞ്ച് ലീഗും നേടിയ ടീമാണ് ലിയോൺ. അദാ ഹെർഗബെർഗ് കഴിഞ്ഞ തവണ ബാലൻ ഡോർ സ്വന്തമാക്കിയിരുന്നു. ഹെൻറിയും ലൂസി ബ്രോൺസും ഫ്രാൻസിനും ഇംഗ്ലണ്ടിനുമായി വനിതാ ലോകകപ്പിലും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

Previous articleപെരിസിചിന് ബയേണിന്റെ ആദ്യ ലീഗ് മത്സരം നഷ്ടമാകും
Next articleഓസിലും കൊലാസിനാചും അടുത്ത മത്സരം മുതൽ കളിക്കും