ഓസിലും കൊലാസിനാചും അടുത്ത മത്സരം മുതൽ കളിക്കും

- Advertisement -

ആഴ്സണൽ താരങ്ങളായ ഓസിലും കൊലാസിനിചും അടുത്ത മത്സരം മുതൽ കളിക്കും എന്ന് പരിശീലകൻ ഉനായ് എമിറെ പറഞ്ഞു. ഇരുവർക്കും എതിരെ രണ്ടാഴ്ച മുമ്പ് കവർച്ചാ ശ്രമം നടന്നിരുന്നു. അതിന്റെ അന്വേഷണ നടപടികൾ ഉള്ളതിനാൽ ഇരുവരും ലീഗിലെ ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കവർച്ചക്കാർ പോലീസ് കസ്റ്റഡിയിൽ ആയിരുന്നു. ഇരുവരും അടുത്ത മത്സരം മുതൽ കളിക്കാം എന്ന് എമിറെ പറഞ്ഞു.

ഓസിലും കൊലാസിനാചിനും കഴിഞ്ഞ ദിവസം മുതൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇരുവരും കളിച്ചില്ല എങ്കിലും ആദ്യ മത്സരത്തിൽ ആഴ്സണൽ വിജയിച്ചിരുന്നു. ബേർൺലിയുമായിട്ടാണ് ആഴ്സണലിന്റെ അടുത്ത മത്സരം.

Advertisement