ന്യൂസിലാണ്ടിന് വീണ്ടും തിരിച്ചടി, ഡെവൺ കോൺവേയും കോവിഡ് പോസിറ്റീവ്

ന്യൂസിലാണ്ട് സ്ക്വാഡിൽ കോവിഡ് കേസുകള്‍ കൂടുന്നു. ഏറ്റവും പുതുതായി ഡെവൺ കോൺവേ ആണ് കോവിഡ് പോസിറ്റീവ് ആയി മാറിയിരിക്കുന്നത്. നേരത്തെ കെയിന്‍ വില്യംസണിന് കോവിഡ് ബാധിച്ചതിനാൽ താരം രണ്ടാം ടെസ്റ്റ് കളിച്ചിരുന്നില്ല.

അതേ സമയം രണ്ടാം ടെസ്റ്റ് കളിച്ച ശേഷം ഓള്‍റൗണ്ടര്‍ മൈക്കൽ ബ്രേസ്‍വെൽ, ടീം ഫിസിയോ വിജയ് വല്ലഭ്, സ്ട്രെംഗ്ത്ത് & കണ്ടീഷനിംഗ് കോച്ച് ക്രിസ് ഡൊണാള്‍ഡ്സൺ എന്നിവര്‍ ആണ് ഇപ്പോള്‍ പോസിറ്റീവ് ആയത്.

കോൺവേ അഞ്ച് ദിവസത്തെ ഐസൊലേഷനിലേക്ക് മാറിയിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് ബാധിതരായവരെല്ലാം ടീമിനൊപ്പമല്ലാതെ ലീഡ്സിലേക്ക് യാത്ര തിരിക്കും എന്നാണ് ന്യൂസിലാണ്ട ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയത്.

ജൂൺ 23ന് ആണ് ലീഡ്സിൽ ഇംഗ്ലണ്ടും ന്യൂസിലാണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് നടക്കുക.