ബാഴ്സലോണയുടെ നെറ്റോ ഇനി ബൗണ്മതിൽ

20220804 123555

ബാഴ്സലോണയുടെ ഗോൾ കീപ്പർ ആയ നെറ്റോ അവസാനം കാറ്റലൂണിയ വിടുകയാണ്. പ്രീമിയർ ലീഗ് ക്ലബായ ബൗണ്മതാണ് താരത്തെ സ്വന്തമാക്കുന്നത്. 33കാരനായ ബ്രസീലിയൻ താരം നാളെ ഇംഗ്ലണ്ടിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. നെറ്റോയെ വിൽക്കാൻ ക്ലബ് കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോ മുതൽ ശ്രമിക്കുന്നുണ്ട്.

2019ൽ വലൻസിയയിൽ നിന്ന് ആയിരുന്നു നെറ്റോ ബാഴ്സലോണയിലേക്ക് വന്നത്. ടെർ സ്റ്റേഗന് പരിക്ക് ആയ സമയത്ത് കുറച്ച് കാലം നെറ്റോ ബാഴായുടെ വല കാത്തു എങ്കിലും നിരാശയാർന്ന പ്രകടനമായിരുന്നു അദ്ദേഹത്തിൽ നിന്ന് കാണാൻ ആയത്. ബൗണ്മത് നെറ്റോയുടെ ആദ്യ ഇംഗ്ലീഷ് ക്ലബ് ആയിരിക്കും. മുമ്പ് യുവന്റസ്, ഫിയൊറെന്റിന എന്നീ ക്ലബുകൾക്ക് ആയും നെറ്റോ കളിച്ചിട്ടുണ്ട്.

Story Highlights: Neto leave FC Barcelona to join Bournemouth