സംഗീതയുടെ അത്ഭുത ഗോളിനും ഇന്ത്യയെ രക്ഷിക്കാൻ ആയില്ല, വീണ്ടും നിരാശ

20210408 191043
- Advertisement -

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് ഒരു പരാജയം കൂടെ. ഇന്ന് നടന്ന മത്സരത്തിൽ ബെലാറസിനെ നേരിട്ട ഇന്ത്യ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ഉസ്ബെകിസ്താനിൽ ആയിരുന്നു മത്സരം നടന്നത്. ഇന്ത്യ ആദ്യ പകുതിയിൽ പൊരുതി നിന്നു എങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യൻ ഡിഫൻസ് ഭേദിക്കാൻ ബെലാറസിനായി. 66ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ഷുപ്പോ നസ്റ്റാസിയ ആണ് ബെലാറാസിന് ലീഡ് നൽകിയത്.

പിന്നാലെ 77ആം മിനുട്ടിൽ ഹെന്ന ബെലാറസിന്റെ ലീഡ് ഇരട്ടിയാക്കി. ഇഞ്ച്വറി ടൈമിലായിരുന്നു ഇന്ത്യയുടെ ആശ്വാസ ഗോൾ. 25 വാരെ അകലെ നിന്നുള്ള ഷോട്ടിൽ നിന്ന് സംഗീത ആണ് ഇന്ത്യയുടെ ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ഉസ്ബെകിസ്താനോടും പരാജയപ്പെട്ടിരുന്നു. ഒരു വർഷത്തിനു ശേഷമാണ് ഇന്ത്യൻ വനിതകൾ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഫലങ്ങളിൽ വലിയ നിരാശ ഫുട്ബോൾ ആരാധകർക്ക് വരേണ്ടതില്ല. വനിതാ ഏഷ്യൻ കപ്പിനു മുന്നോടിയായി ഇനിയും സൗഹൃദ മത്സരങ്ങൾ ഇന്ത്യ കളിക്കും.

Advertisement