സാം കെറിന് ചെൽസിയിലെ ആദ്യ ഗോൾ, ആഴ്സണലിനെ തകർത്ത് ചെൽസി മുന്നേറുന്നു

ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗിൽ ചെൽസിക്ക് ത്രസിപ്പിക്കുന്നത് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ആഴ്സണലിനെയാണ് ചെൽസി തോൽപ്പിച്ചത്. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടിൽ ചെന്ന് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്. ചെൽസിയുടെ വൻ സൈനിംഗ് സാം കെർ തന്റെ ആദ്യ ചെൽസി ഗോൾ നേടുന്നത് കാണാനും ഇന്നലെ ഫുട്ബോൾ പ്രേമികൾക്ക് ആയി.

കളിയുടെ 13ആം മിനുട്ടിൽ ആയിരുന്നു സാം കെറിന്റെ ഗോൾ. കെറിനെ കൂടാതെ ഇംഗ്ലണ്ട്, ഇംഗിൽ, റെയ്റ്റൻ എന്നിവരും ചെൽസിക്കായി ഗോൾ നേടി. ബെത് മേഡാണ് ആഴണലിന്റെ ഗോൾ സ്കോറർ. ആഴ്സണലിന്റെ സീസണിലെ രണ്ടാം പരാജയം മാത്രമാണിത്. അവർ ഇപ്പോൾ 33 പോയന്റുമായി ലീഗിൽ രണ്ടാമതാണ്. 33 പോയന്റ് തന്നെയുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാമത്. ഈ രണ്ട് ടീമുകളെക്കാൾ ഒരു മത്സരം കുറവ് കളിച്ചിട്ടുള്ള ചെൽസി 32 പോയന്റുമായി മൂന്നാമത് നിൽക്കുകയാണ്.

Previous articleതുടർച്ചയായി വിക്കറ്റുകൾ വീണത് തിരിച്ചടിയായെന്ന് ആരോൺ ഫിഞ്ച്
Next articleസന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ഏപ്രിൽ 15 മുതൽ